തിരുവല്ല :
ഭരണഘടനാനുസൃതം സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം കേന്ദ്ര സർക്കാർ നിഷേധിക്കുകയാണ്. ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന പദ്ധതികളൊന്നും തന്നെ അനുവദിക്കുന്നില്ല. ഫെഡറൽ മര്യാദകൾ ലംഘിച്ചുകൊണ്ട് കേരളത്തെ സാമ്പത്തിക പ്രയാസത്തിലേക്ക് തള്ളിവിടുകയും അതിൻ്റെ പേരിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ധന ഉത്തരവാദിത്ത നിയമം അനുസരിച്ച് വായ്പയെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശത്തെ നിഷേധിക്കുന്നു. കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ യോജിച്ച് അണിനിരക്കണമെന്ന് എൻ.ജി.ഒ. യൂണിയൻ തിരുവല്ല എരിയ സമ്മേളനം എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എം ഷാനവാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി സജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശങ്കർ ദത്തൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ആർ പ്രഭിതകുമാരി രക്തസാക്ഷി പ്രമേയവും, അനൂപ് അനിരുദ്ധൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് അനൂപ് അനിരുദ്ധൻ, വൈസ് പ്രസിഡന്റ്മാർ ഡി ബിജു, ജി സീമ, സെക്രട്ടറി ബി സജീഷ്, ജോയിന്റ് സെക്രട്ടറിമാർ ആർ പ്രഭിതകുമാരി, ദീപു ഗോപി, ട്രഷറർ ശങ്കർ ദത്തൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.