പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ മാറ്റിസ്ഥാപിക്കേണ്ടവ എത്രയുംവേഗം മാറ്റിസ്ഥാപിക്കുകയും അല്ലാത്തവ നിര്‍ത്തലാക്കുകയും ചെയ്യണമെന്നും ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തില്‍ തീരുമാനമായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
കോവിഡ് കേസുകള്‍ ജില്ലയില്‍ കുറയുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തിലും ഡിസിസി അല്ലെങ്കില്‍ സിഎഫ്എല്‍ടിസി എന്ന സംവിധാനം തുടരണമോ എന്നത് പുന:പരിശോധിക്കും. കോവിഡ് ബാധിതരുമായി ബന്ധപ്പെട്ട കോണ്ടാക്ട് ട്രേസിംഗ് ജില്ലയില്‍ കാര്യക്ഷമമായി നടന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, എഡിഎം അലക്സ് പി. തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. സുമേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.