ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ജനുവരി രണ്ടിനും, മൂന്നിനും ഗതാഗത നിയന്ത്രണം

കോട്ടയം : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജനുവരി രണ്ടിനും മൂന്നിനും വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു. ജനുവരി രണ്ടിന് അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം – യൂണിവേഴ്‌സിറ്റി റോഡുകളിൽ രാവിലെ 9.15 മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Advertisements

അതിരമ്പുഴ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ. അതിരമ്പുഴ ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ അതിരമ്പുഴ ഫെറോന ചർച്ചിന് മുൻവശത്ത് കൂടി പാറോലിക്കൽ കവലയിലെത്തി എം.സി. റോഡ് വഴി പോകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റിയിലേക്ക് പോകേണ്ടവ അമ്മഞ്ചേരി ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പോകണം. നീണ്ടൂർ, കല്ലറ, വൈക്കം ഭാഗത്തു നിന്നും
മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ മാന്നാനം കവലയിലെത്താതെ സൂര്യാ കവല വാരിമുട്ടം വഴി പോകണം.
സമാന നിയന്ത്രണങ്ങൾ ജനുവരി മൂന്ന് തിങ്കളാഴ്ച രാവിലെ 8.45 മുതൽ 11.30 വരെ ഉണ്ടായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.