ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഹരിപ്പാട് : കരുവാറ്റ ടി.ബി ജംങ്ഷന് സമീപം കാറിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്. ടി.ബി ജംങ്ഷന് സമീപം എത്തിയപ്പോള്‍ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഉടനെ ഷരീഫ് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തേക്ക് ഇറക്കി. ഇതിനുശേഷമാണ് തീ പടർന്നത്. ആർക്കും പരിക്കില്ല.

Advertisements

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാർമസിസ്റ്റ് ബാബുവും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ. ബാബുവിന് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. തുടർചികിത്സയ്ക്കുവേണ്ടി എറണാകുളത്തേക്കു പോകുകയായിരുന്നു. സംഭവത്തിനുശേഷം ഇരുവരെയും മറ്റൊരു കാറില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു.

Hot Topics

Related Articles