ടിപി വധക്കേസ് വിധി ; പാര്‍ട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണ് : എം വി ഗോവിന്ദൻ

ആലപ്പുഴ : ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.വലിയ നിയമ യുദ്ധമാണ് നടന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisements

പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ ജയിലില്‍ അടച്ചത് പകവീട്ടലിന്റെ പ്രശ്‌നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയില്‍ കോടതി കണ്ടിരിക്കുന്നു. പാര്‍ട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നപ്പോഴാണ് പാര്‍ട്ടിക്ക് ആ കേസില്‍ ഇടപെടണ്ടി വന്നത്. അല്ലങ്കില്‍ ആ കേസ് ശരിയായ രീതിയില്‍ നടന്നു പോകുമായിരുന്നു. ടി പി കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ യുഡിഎഫ് ആണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.