ജനുവരിയിൽ ബാങ്കുകൾക്ക് 16 ദിവസം അവധി; റിസർവ് ബാങ്കിന്റെ അവധി പട്ടിക ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ ജനുവരിയിൽ മാത്രം 16 ദിവസം അവധി അനുവദിച്ച് റിസർവ് ബാങ്കിന്റെ പട്ടിക പുറത്തായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്.

Advertisements

ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന വിവിധ ആഘോഷങ്ങൾ കാരണമാണ് അവധികൾ.രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. 2022 ജനുവരിയിലെ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികൾ

  1. ജനുവരി 1 – പുതുവത്സരാഘോഷം( രാജ്യത്തുടനീളം)
  2. ജനുവരി 3 – പുതുവത്സരാഘോഷം/ലൂസൂംഗ് (സിക്കിം)
  3. ജനുവരി 4- ലൂസൂംഗ് (മിസോറാം)
  4. ജനുവരി 11- മിഷണറി ദിനം
  5. ജനുവരി 12- സ്വാമി വിവേകാനന്ദന്റെ ജന്മദിനം
  6. ജനുവരി 14- മകര സംക്രാന്തി (വിവിധ സംസ്ഥാനങ്ങളിൽ)
  7. ജനുവരി 15- പൊങ്കൽ ( ആന്ധ്രാ പ്രദേശ്, തമിഴനാട്, പുതുച്ചേരി)
    8.ജനുവരി 18-തയ്പ്പൂയം (ചെന്നൈ)
  8. ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം)
  9. ജനുവരി 31- മീ-ഡാം-മീ-ഫി (ആസാം)
    ബാക്കിയുള്ള ആറ് ദിവസങ്ങൾ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുമാണ്.

Hot Topics

Related Articles