ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിൽ; രണ്ടിനും സമ്മാനം അടിച്ചു; വിശദീകരണം തേടി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിലെത്തിയ വിഷയത്തിൽ ടിക്കറ്റ് അച്ചടി നിർവഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.

Advertisements

അച്ചടിയിൽ വന്ന പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവർത്തനങ്ങളും വകുപ്പ് നിർവഹിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറിൽ ഒന്നിലധികം ടിക്കറ്റുകൾ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ സമ്മാനാർഹർക്ക് വകുപ്പ് സമ്മാനത്തുക നൽകും. അച്ചടി സ്ഥാപനത്തിൽ നിന്ന് ഈ തുക ഈടാക്കാൻ ഇത് സംബന്ധിച്ച കരാറിൽ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടർ വ്യക്തമാക്കി.

Hot Topics

Related Articles