ഫണ്ട് വന്നു, പക്ഷേ ബോബി ഇനി അഴിയെണ്ണും..! പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും തട്ടിപ്പിനിരയായത് എഴുപതിലധികം യുവാക്കള്‍; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് അന്‍പത് ലക്ഷം; ചെങ്ങന്നൂര്‍ മാന്നാര്‍ സ്വദേശി ഒടുവില്‍ പൊലീസ് പിടിയില്‍

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി യുവാക്കളില്‍ നിന്നും പണം കവര്‍ന്ന ചെങ്ങന്നൂര്‍ മാന്നാര്‍ സ്വദേശി അറസ്റ്റില്‍. മാന്നാര്‍ പാവുക്കര അരികുപുറത്ത് ബോബി തോമസി (49)നെയാണ് തട്ടിപ്പ് കേസില്‍ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിലെ സീ ഡ്രില്‍ കമ്പനിയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് എഴുപതോളം യുവാക്കളില്‍ നിന്നായി അന്‍പതു ലക്ഷത്തിലധികം രൂപ വാങ്ങി മുങ്ങുകയായിരുന്നു ബോബി.

Advertisements

പത്തനംതിട്ട, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ നിന്നുള്ള മുപ്പത്തി ഏഴോളം യുവാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മൂന്ന് വര്‍ഷമായി പരാതിക്കാര്‍ ബോബി തോമസില്‍ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിച്ചെങ്കിലും അവധി പറഞ്ഞ് പറ്റിച്ചതായാണ് പരാതി. തട്ടിപ്പിനിരയായ യുവാക്കള്‍ മാന്നാര്‍ പൊലീസില്‍ നവംബര്‍ 16-ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തട്ടിപ്പിനിരയായവരുടെ നീക്കങ്ങളറിഞ്ഞ ബോബി, കഴിഞ്ഞ ഒന്നര മാസമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് വരവേ പൊലീസിന്റെ കയ്യില്‍ ഈ നമ്പര്‍ ലഭിക്കുകയും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തികപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമാനരീതിയില്‍ മറ്റൊരു കേസ് കൂടി ബോബി തോമസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായും പിന്നീട് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അതിന്മേലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാര്‍ പറഞ്ഞു.

മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, അരുണ്‍, സജീവ്, , ദിനേശ് ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles