സംഗീത സംവിധായകന്‍ ജി.വി പ്രകാശ് നായകനായ ചിത്രത്തിന് ലഭിച്ചത് ‘എ’ സര്‍ട്ടിഫിക്കേറ്റ്; തമിഴ് ചിത്രം ബാച്ചിലര്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

കൊച്ചി: തമിഴ് സംഗീത സംവിധായകന്‍ ജി വി പ്രകാശിനെ നായകനാക്കി നവാഗത സംവിധായകന്‍ സതീഷ് സെല്‍വകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ബാച്ചിലര്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനി എത്തിയിരുന്നു. .പുതുമുഖം ദിവ്യ ഭാരതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാന്‍ ലോകേഷാണ് എഡിറ്റിംഗ്. ആക്‌സസ് ഫിലിം ഫാക്ടറി ദില്ലി ബാബാണ് ചിത്രം നിര്‍മ്മിക്കുന്നത്.ശശി, മാരന്‍, ദിബു നിനന്‍ തോമസ്, മോഹന്‍, ആര്‍.കെ.സെല്‍വമണി, ശ്രീ ഗണേഷ്, ബാസ്‌കര്‍, പിവി ശങ്കര്‍, അശ്വത്, അഭിനയ സെല്‍വം, ഭൂപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Advertisements

Hot Topics

Related Articles