തിരുവനന്തപുരം: മദ്യപിച്ചെത്തിയ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്.കേസില്‍ പേരുമല ചക്കക്കാട് കിഴക്കേവിള വീട്ടില്‍ സുരേഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ബാബു ഭാര്യയെ മര്‍ദ്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട 16കാരനായ മകന് ഇതിനെ ചോദ്യം ചെയ്യുകയും പിതാവിനെ തടയുകയും ചെയ്തു. മകന് ഇടപെട്ടതോടെ പ്രകോപിതനായ സുരേഷ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ മകന് ആശുപത്രിയില്‍ ചികിത്സ തേടുകയും അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. കേസെടുത്ത പൊലീസ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു