കൃഷിയിൽ ചരിത്രം കുറിക്കാൻ രാജേഷ് ; വൈക്കം സ്വദേശിയുടെ കൃഷിയിടം കർഷകർക്ക്  പുത്തന്‍ അറിവിന്റെ പാഠമാകുന്നു

വൈക്കം: കൃഷി രീതികളിൽ വിപ്ലവം തീർത്ത് രാജേഷ്. മണ്ണില്‍ വിളവിന്റെ നേട്ടം കൊയ്യുന്ന തലയാഴം മനക്കത്തറ രാജേഷിന്റെ   കൃഷിരീതികള്‍ കർഷകർക്ക്  പുത്തന്‍ അറിവുകളുടെ  പാഠമാകുകയാണ്.  തലയാഴം  പഞ്ചായത്തിന്റെ വിവിധ  ഭാഗങ്ങളിലായി  നാലര  ഏക്കറോളം സ്ഥലത്ത്  ജൈവ പച്ചക്കറി കൃഷി നടത്തി വ്യത്യസ്തനാവുകയാണ് രാജേഷ്.

Advertisements

വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത് ആവിഷ്കരിച്ച നിറവ് പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും രാജേഷ് കൃഷിയിറക്കി നൂറുമേനി വിളവെടുത്തത്. പടവലം, പയർ, കാബേജ്, ചീര, പച്ചമുളക്, കപ്പ,വാഴ  തുടങ്ങി പത്തോളം ഇനങ്ങൾ  വിളവിലേക്ക് തഴച്ചു വളരുന്നത് നാട്ടുകാരുടെയും മറ്റു കർഷകരുടേയും ശ്രദ്ധ  പിടിച്ചു പറ്റുകയാണ്.  പതിറ്റാണ്ടുകളായി തലയാഴം ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയിൽ സജീവസാന്നിധ്യമായ  രാജേഷ് കൃഷി വകുപ്പിന്റെ നിർദേശപ്രകാരം   നിരവധി യുവ  കർഷകർക്കും ക്ലാസ്സുകളും    നൽകുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിളവെടുക്കുന്ന ഭൂരിഭാഗം പച്ചക്കറികളും, പ്രദേശവാസികൾക്ക്  തന്നെയാണ് വിൽപ്പന നടത്തുന്നത് . മികച്ച ഗുണനിലവാരമുള്ള പച്ചക്കറികൾ ലഭ്യമാകുന്നത് കൊണ്ടുതന്നെ ആവശ്യക്കാരും ഏറെയാണ്. കൃഷിക്കാവശ്യമായ വളം സ്വയം ഉത്പാദിപ്പിക്കുന്നതും രാജേഷിന്റെ കൃഷിയ്ക്ക് നേട്ടമാണ്.

പുതിയ തലമുറക്ക്  കാർഷിക  വിദ്യാഭ്യാസം നൽകുന്നതിനും ദീർഘവീക്ഷണത്തോടു കൂടി  യുവ കർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കുവാനും കഴിയുന്ന  കൂടുതൽ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന നിർദ്ദേശവും രാജേഷ് മുന്നോട്ട് വക്കുന്നു

Hot Topics

Related Articles