‘ചേട്ടന് ഇതേപ്പറ്റി വല്യ ധാരണയില്ല അല്ലേ?’ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പുള്‍ അപ് വര്‍ക്കൗട്ടിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; രാജ്യത്തെ ജിമ്മുകള്‍ ബിജെപിക്കാരെക്കൊണ്ട് നിറയുമെന്നും വിമര്‍ശകര്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിം വര്‍ക്കൗട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പോസിറ്റീവായല്ല, എന്ന് മാത്രം. ഉത്തര്‍ പ്രദേശിലെ മീററ്റ് മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് യൂനിവേഴ്സിറ്റി ശിലാസ്ഥാപന ചടങ്ങിനിടെയാണ് അദ്ദേഹം ജിമ്മിലെത്തിയത്. പുള്‍ അപ് വര്‍ക്കൗട്ടിനുള്ള ഉപകരണത്തില്‍ ഇരുന്ന് ശരിയായ വിധത്തിലല്ലാതെ വ്യായാമം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.ഹാന്‍ഡിലുകള്‍ നെഞ്ചിനോട് അടുപ്പിച്ച് ചെയ്യേണ്ട വര്‍ക്കൗട്ടാണിത്. എന്നാല്‍ ഹാന്‍ഡിലില്‍ തൂങ്ങുന്നത് പോലെയാണ് മോദി ചെയ്യുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഇന്‍സ്ട്രക്ടര്‍ പറഞ്ഞുകൊടുക്കുന്നത് വീഡിയോയില്‍ കാണാം.

Advertisements

ഒടുവില്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഒരു കൈ കൊണ്ട് ഹാന്‍ഡില്‍ താഴ്ത്തുന്നുണ്ട് മോദി.ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. മോദിയെ ഉപയോഗിച്ച് ജിം ഉപകരണം വര്‍ക്കൗട്ട് ചെയ്തുവെന്നായിരുന്നു ഒരു ട്വീറ്റ്. ജിമ്മില്‍ പോകാനുള്ള താത്പര്യം തന്നെ കെടുത്തിക്കളയുന്നതായിരുന്നു മോദിയുടെ വര്‍ക്കൗട്ടെന്നാണ് പലരുടെയും അഭിപ്രായം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ രാജ്യത്തെ ജിമ്മുകളില്‍ ഇനി ബി ജെ പിക്കാരുടെ തിക്കുംതിരക്കുമായിരിക്കുമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.സമ്പദ്ഘടന താഴ്ചയില്‍ നിന്ന് കരകയറുന്നില്ല, തൊഴിലസവരങ്ങളുണ്ടാകുന്നില്ല, ജനാധിപത്യം ഋജുവാകുന്നില്ല, നീതിന്യായ മേഖല പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല, എന്നാലും മോദി ജിമ്മില്‍ പോകുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. മോദിയുടെ പുള്‍ അപ് വര്‍ക്കൗട്ടിനെ പരിഹസിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍.

Hot Topics

Related Articles