ഇംഗ്ലീഷ് പ്രിമിയർ ലീഗ് ; ബ്രൈ​റ്റ​ണ്‍, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ള്‍​ക്ക്​ വിജ​യം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ബ്രൈ​റ്റ​ണ്‍, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ള്‍​ക്ക്​ ജ​യം.ബ്രൈ​റ്റ​ണ്‍ 3-2ന്​ ​എ​വ​ര്‍​ട്ട​ണി​നെ​യും ലീ​ഡ്​​സ്​ 3-1ന്​ ​ബേ​ണ്‍​ലി​യെ​യും ബ്രെ​ന്‍റ്​​ഫോ​ഡ്​ 2-1ന്​ ​ആ​സ്റ്റ​ണ്‍​വി​ല്ല​യെ​യു​മാ​ണ്​ പരാജയപ്പെടുത്തിയത്. ബ്രൈ​റ്റ​ണി​നാ​യി അ​ല​ക്സി​സ്​ മ​ക്​​അ​ലി​സ്റ്റ​ര്‍ (2), ഡാ​നി​യേ​ല്‍ ബേ​ണ്‍ എ​ന്നി​വ​രാ​ണ്​ സ്​​കോ​ര്‍ ചെ​യ്ത​ത്.

Advertisements

എ​വ​ര്‍​ട്ട​ണി​ന്‍റെ ഗോ​ളു​ക​ള്‍ ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍ നേ​ടി. ലീ​ഡ്​​സി​നാ​യി ജാ​ക്​ ഹാ​രി​സ​ണ്‍, സ്റ്റു​വാ​ര്‍​ട്ട്​ ഡ​ള്ളാ​സ്, ഡാ​നി​യേ​ല്‍ ജെ​യിം​സ്​ എ​ന്നി​വ​രും ബേ​ണ്‍​ലി​ക്കാ​യി മാ​ക്സ്​​വെ​ല്‍ കോ​ര്‍​ണ​റ്റും സ്​​കോ​ര്‍ ചെ​യ്തു. ബ്രെ​ന്‍റ്​​ഫോ​ഡി​ന്‍റെ ഗോ​ളു​ക​ള്‍ യു​വാ​ന്‍ വി​സ്സ, മാ​ഡ്​​സ്​ റാ​സ്മു​സ്സ​ന്‍ എ​ന്നി​വ​രും വി​ല്ല​യു​ടെ ഗോ​ള്‍ ഡാ​നി ഇ​ങ്​​സും നേ​ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ​നി​യാ​ഴ്ച വെ​സ്​​റ്റ്​​ഹാം 3-2ന്​ ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​യും ടോ​ട്ട​ന്‍​ഹാം 1-0ത്തി​ന്​ വാ​റ്റ്​​ഫോ​ഡി​നെ​യും തോ​ല്‍​പി​ച്ചി​രു​ന്നു. വെ​സ്റ്റ്​​ഹാ​മി​നാ​യി മാ​നു​വ​ല്‍ ലാ​ന്‍​സീ​നി (2), മി​കെ​ല്‍ അ​ന്‍റോ​ണി​യോ എ​ന്നി​വ​രും പാ​ല​സി​നാ​യി ഒ​ഡ്​​സോ​ന്‍ എ​ഡ്വേ​ര്‍​ഡ്, മൈ​ക്ക​ല്‍ ഒ​ലീ​സെ എ​ന്നി​വ​രും സ്​​കോ​ര്‍ ചെ​യ്തു. ഇ​ഞ്ചു​റി സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ ഡാ​വി​ന്‍​സ​ണ്‍ സാ​ഞ്ച​സ്​ നേ​ടി​യ ഗോ​ളി​ലാ​ണ്​ ടോ​ട്ട​ന്‍​ഹാം വാ​റ്റ്​​ഫോ​ഡി​നെ​തി​രെ വിജയം നേടിയത്.

Hot Topics

Related Articles