ഏനാത്ത് കടന്ന് ‘റോക്കറ്റ്’, കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; ഭാരം 25 ടണ്‍, യാത്ര രാത്രി 10 മുതല്‍ പുലര്‍ച്ചെ 5വരെ

ഏനാത്ത്: തമിഴ്‌നാട്ടില്‍ നിന്ന് കൂറ്റന്‍ യന്ത്ര ഭാഗവുമായി തിരുവനന്തപുരം ഐ എസ് ആര്‍ ഒ യിലേക്ക് യാത്ര തിരിച്ച വാഹനം എം സി റോഡില്‍ പ്രവേശിച്ചു. ഉപഗ്രഹ വിക്ഷേപണത്തിനുപയോഗിക്കുന്ന യന്ത്ര ഭാഗമാണ് (ഹീറ്റ് ഷീല്‍ഡ്) ലോറിയില്‍ കൊണ്ടു പോകുന്നത്. എന്നാല്‍ ഈ യാത്ര എളുപ്പമല്ല. കേരളത്തില്‍ പ്രവേശിച്ചതോടെ വൈദ്യുതി ലൈനുകള്‍ അടക്കം പ്രതിസന്ധിയാണെന്ന് ലോറിയിലെ ജീവനക്കാര്‍ പറഞ്ഞു.യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നതിന് പൊലീസ് അകമ്പടിയുമുണ്ട്. ഇനി 5 ദിവസംകൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാനാണ് ലക്ഷ്യം.

Advertisements

25 ടണ്‍ ഭാരം വരുന്ന കൂറ്റന്‍ യന്ത്ര ഭാഗം തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നിന്ന് യാത്ര തിരിച്ചിട്ട് 44 ദിവസം പിന്നിടുന്നു. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് യാത്ര. അടൂര്‍ ശാസ്താംകോട്ട റോഡില്‍ നിന്ന് എം സി റോഡില്‍ പ്രവേശിച്ച വാഹനം വടക്കടത്തുകാവ് ഐ ടി സി ക്കു സമീപം റോഡരികില്‍ നിര്‍ത്തിയിട്ടതോടെ കാണാനായി കുട്ടികള്‍ അടക്കമുള്ള ആയിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കോയമ്പത്തൂര്‍ വഴി കേരളത്തില്‍ പ്രവേശിച്ച വാഹനം ആലപ്പുഴ-കൊല്ലം പാതയിലെ തടസ്സങ്ങള്‍ കാരണമാണ് ചവറ-ശാസ്താംകോട്ട റോഡിലൂടെ അടൂരിലെത്തി എംസി റോഡില്‍ പ്രവേശിച്ചത്.

Hot Topics

Related Articles