മകര വിളക്കിനു തീര്‍ഥാടകരുടെ മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ ക്രമീകരിച്ചിരിക്കുന്നത് 900 ബസുകള്‍; ഡിപ്പോ തിരിച്ചുള്ള എണ്ണമറിയാം

പത്തനംതിട്ട: ശബരിമല മകര വിളക്കിനു തീര്‍ഥാടകരുടെ മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ ക്രമീകരിക്കുന്നത് 900 ബസുകള്‍. ഇത്തവണത്തെ മകരവിളക്ക് 14ന് ആണ്. അന്ന് മകര ജ്യോതി ദര്‍ശനത്തിനു ശേഷം അയ്യപ്പന്മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും വിവിധ സ്ഥലങ്ങളിലേക്ക് ദീരഘദൂര യാത്രയ്ക്കുമാണ് ഇത്രയും ബസുകള്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും ബസ് ഇതിനായി പിന്‍വലിക്കും.

Advertisements

500 ബസുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി പാര്‍ക്ക് ചെയ്യും.പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തില്‍ 150, കാഞ്ഞിരപ്പള്ളി 100, എരുമേലി 60 ബസുകള്‍ പാര്‍ക്കു ചെയ്യും. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ട് മുതല്‍ 21 കിലോമീറ്റര്‍ അകലെ നിലയ്ക്കല്‍ വരെ റോഡിന്റെ ഒരു വശത്ത് നിരത്തി ഇടും. പമ്പയില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ പുറപ്പെടുന്നത് അനുസരിച്ച് പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളില്‍ നിന്നു ബസുകള്‍ പമ്പയില്‍ എത്തിക്കും.പമ്പ-നിലയ്ക്കല്‍ ചെയിനുകള്‍ ത്രിവേണി പെട്രോള്‍ പമ്പ്, ദീര്‍ഘദൂര ബസുകള്‍ പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് ഇപ്പോള്‍ 120 ബസ് ഉണ്ട്. തെക്കന്‍ മേഖലയില്‍ നിന്നുളള ബസുകള്‍ പത്തനംതിട്ടയിലും മധ്യ, വടക്കന്‍ മേഖലയില്‍ നിന്നുള്ളവ കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും 13ന് വൈകിട്ട് എത്തിക്കും.

ദക്ഷിണ മേഖലയില്‍ നിന്ന് 260, മധ്യ മേഖലയില്‍ നിന്ന് 410, വടക്കന്‍ മേഖലയില്‍നിന്ന് 230 ബസുകളാണ് എത്തിക്കുന്നത്.തിരുവനന്തപുരം 37, ആറ്റിങ്ങല്‍ 10, നെടുമങ്ങാട് 15, കിളിമാനൂര്‍ 10, പാലോട് 8, നെയ്യാറ്റിന്‍കര 10, അടൂര്‍ 15, ചെങ്ങന്നൂര്‍ 67, ആലപ്പുഴ 10, കായംകുളം 14, തിരുവല്ല 10, ചടയമംഗലം 12, കൊല്ലം 18, കൊട്ടാരക്കര 25, പത്തനംതിട്ട 32, കോട്ടയം 51,കുമളി 13, പാലാ 14, ഈരാറ്റുപേട്ട 10, എറണാകുളം 44, ആലുവ 8, മൂവാറ്റുപുഴ 17, പിറവം 11, പാലക്കാട് 21, തൃശൂര്‍ 12, ഗുരുവായൂര്‍ 14, പെരുന്തല്‍മണ്10, നിലമ്പൂര്‍ 15, കണ്ണൂര്‍ 15, മാനന്തവാടി 15, തൊട്ടില്‍പാലം 12, സുല്‍ത്താന്‍ ബത്തേരി 16 എന്നിവിടങ്ങളില്‍ നിന്നാണ് പമ്പയില്‍ ബസ് എത്തിക്കുന്നത്.

Hot Topics

Related Articles