കൂത്താട്ടുകുളം : കൂത്താട്ടുകുളം വാളായിക്കുന്നിൽ
ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം കാടിന് തീപിടിച്ചു. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് കൂത്താട്ടുകുളം അഗ്നിരക്ഷസേന തീ അണച്ചത്. തീ കുന്നിന് സമീപമുള്ള ജനവാസമേഖലയിലേക്ക് കടക്കുമോ എന്ന ആശങ്ക ജനങ്ങളിൽ ഭീതി പരത്തി.
കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് ഫയർ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് തീയണച്ചു. കുന്നായതിനാലും വാഹനം കടന്നെത്താത്ത സ്ഥലമായതിനാലും നാട്ടുകാർ പാത്രങ്ങളിൽ വെള്ളം എത്തിച്ചാണ് തീയണച്ചത്. കൂത്താട്ടുകുളം ഫയർ ആന്റ് റസ്ക്യൂ സേനാംഗങ്ങളായ ജീവൻ കുമാർ, അനൂപ്കൃഷ്ണ, ശിവപ്രസാദ്, അനന്തപുഷ്പൻ, അജയ് സിംഗ്, ജോസ്, സന്തോഷ്, ശ്രീനി, സജിമോൻ സൈമൺ എന്നിവർ നേതൃത്വം നൽകി.
കൂത്താട്ടുകുളത്ത് സ്കൂളിന് സമീപം കാടിന് തീപിടിച്ചു; തീ അണച്ചത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ
Advertisements