ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ  ബംഗളൂരു എഫ് സിയെ നേരിടും

ന്യൂസ് ഡെസ്ക് : ഐ എസ് എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ് സിയെ നേരിടും.വൈകിട്ട് 7.30 ന് ബംഗളൂരുവിലെ ശ്രീ കണ്ഠീവര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ബംഗളൂരുവിൽ നിന്നേറ്റ തോല് വിക്ക് പകരം വീട്ടാനാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിന് അതേ സ്റ്റേഡിയത്തിൽ തിരിച്ചടി നല്കാനാണ് കോച്ച് വുക്കമനോവിച്ച് തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.സുനിൽ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം വിട്ട ബ്ലാസ്റ്റേഴ്സ്, ഇത്തവണ ജയിച്ച് കയറാൻ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയെ തകർത്തെറിഞ്ഞതിൻ്റെ ആത്മവിശ്വാസമാണ് ടീമിന് കരുത്തേകുന്നത്.

Advertisements

ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇതും ടീമിന് മാനസിക മുൻതൂക്കം നല്കുന്നുണ്ട്.അതേ സമയം കോച്ച്  ഇവാൻ വുക്കമനോവിച്ച്  ഈ കണക്കുകളിലൊന്നും വിശ്വസിക്കുന്നില്ല. ജയത്തോടെ പോയിൻ്റ് പട്ടികയിൽ മുന്നിലെത്തുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.സീസണിലെ  ആദ്യ പകുതിയിൽ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ നാലാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ പോയിൻ്റ് പട്ടികയിൽ ഒരു പടി കൂടി കയറാൻ ബ്ലാസ്റ്റേഴ്സിനാകും. അവശേഷിക്കുന്ന മത്സരങ്ങളിൽ കൂടുതലും എവേ മത്സരങ്ങൾ ആയത് കൊണ്ട് തന്നെ നാളത്തെ എവേ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നില്ല.

Hot Topics

Related Articles