ഇടക്കൊച്ചി : പി വി എം എം ആംഗ്ലോ ഇന്ത്യൻ യു പി സ്കൂളിൻ്റെ 78-ാമത് വാർഷികം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ജോൺ റിബ്ബല്ലോ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് മുഖ്യ അതിഥിയായി. സിനിമാതാരം സാജൻ പള്ളുരുത്തി സമ്മാനദാനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, പ്രധാന അധ്യാപിക ഷർമിള ഡിക്കൂഞ്ഞ, അധ്യാപിമാരായ ഏയ്ലിൻ ഗോമസ്, അയോണ അരുജ, പിടിഎ പ്രസിഡണ്ട് അഞ്ജലി അജിത്, വിദ്യാർത്ഥി പ്രതിനിധി ലയന എന്നിവർ സംസാരിച്ചു. കുട്ടികളുടെ വർണ്ണശബളമായ കലാപരിപാടികളും അരങ്ങേറി.
Advertisements