ന്യൂസ് ഡെസ്ക് : ആലപ്പുഴയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്‌സൈസ് പിടിയിൽ.വിൽപനക്കായി സൂക്ഷിച്ചിരുന്ന 40 കിലോയോളം പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിലായി.ആലപ്പുഴ മുല്ലാത്ത് വളപ്പ് വാർഡ് മുല്ലാത്ത് വളപ്പിൽ വീട്ടിൽ ഷിബു ആണ് പിടിയിലായത്.ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
Advertisements