കുമരകം : കുമരകം ലക്ഷ്മിവിലാസിൽ ഇന്ദിരാ ദേവി (ഓമന സാർ -91 ) നിര്യാതയായി. ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം നുകർന്ന് നൽകിയ ഓമനസാർ ഒരു പതിറ്റാണ്ടോളം എസ്. എൽ. ബി. എൽപി.എസിലും കുമരകം ഗവൺമെന്റ് യു.പി.എസിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. പാല രാമപുരം ഗവൺമെന്റ് യു.പി.എസിൽ ഹെഡ് മിസ്ട്രസ് ആയി റിട്ടയർമെന്റ് ചെയ്തു. സംസ്കാരം ചെങ്ങളം ആമ്പക്കുഴിയിലുള്ള മകളുടെ വസതിയായ “ഗൗരി നന്ദന”ത്തിൽ മാർച്ച് മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്. ഭർത്താവ് : പരേതനായ കെ.ആർ കൃഷ്ണൻ നായർ. മക്കൾ : ജയരാജ മേനോൻ (ബെഹറിൻ) , അശാമേനോൻ ( മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ , കളത്തിപ്പടി ) , സുരേഷ് കെ മേനോൻ (മെഡിക്കൽ സിമുലേഷൻസ് കോട്ടയം ) , രാജേഷ് കെ മേനോൻ ( ഏരിയ പ്രസിഡൻ്റ് , കേരള വ്യാപാരി വ്യവസായി സമിതി കോട്ടയം , ന്യൂ ഓട്ടോ സ്പ്രിങ് ഹൗസ് ). മരുമക്കൾ : ഹേമ മേനോൻ പാലക്കാട് , ഗോപാലകൃഷ്ണൻ ആലുവ , ശ്രീജ എസ് മേനോൻ പുനലൂർ , ശ്രീല രാജേഷ് പുനലൂർ.