ഡൽഹി : ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും. കർഷകർ , വിമുക്ത ഭടന്മാർ ,വിദ്യാർത്ഥികൾ, പട്ടിക വർഗ വിഭാഗത്തിൽപെട്ടവർ എന്നിവരുമായി വിവിധ പ്രദേശങ്ങളിൽ രാഹുൽഗാന്ധി സംവദിക്കും. പ്രിയങ്ക ഗാന്ധി റോഡ് ഷോയുടെ ഭാഗമാകും. ഇന്ന് മധ്യപ്രദേശിൽ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആറാം തീയതി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിക്കും.
രാജസ്ഥാനിൽ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും. രാജസ്ഥാൻ വഴി ഏഴാം തിയതി ഗുജറാത്തിൽ യാത്ര പ്രവേശിക്കും. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഗ്വാളിയോറിൽ റോഡ് ഷോ യും ഹസീറയിൽ പൊതുസമ്മേളനവും നടത്തും. മുംബൈയിൽ യാത്ര 20 നു അവസാനിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് . അഞ്ച് ദിവസമെങ്കിലും നേരത്തെ സമാപന ചടങ്ങ് നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുകാലത്ത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും പിന്നീട് ബി.ജെ.പിയിൽ ചേർന്ന് കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽ, പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിക്കാനാണു കോൺഗ്രസ് തയാറെടുക്കുന്നത്. ഇതിനായി തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു .