തിരുവല്ല : മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിലെ വിവിധ ശാഖാതല ഭാരവാഹികളുടെ സംയുക്തയോഗം ഇന്നും നാളെയും നടക്കും.
ഇന്ന് വൈകിട്ട് 4ന് മുരണി 3023 ശാഖയിലും 5.30ന് മേത്താനം 4660 ശാഖയിലുമാണ് യോഗം. നാളെ രാവിലെ 9.30ന് തെങ്ങേലി 1741 ശാഖയിലും 11ന് വെൺപാല 1010 ശാഖയിലും ഉച്ചയ്ക്ക് 12ന് നെടുമ്പ്രം 1498 ശാഖയിലും 2ന് മുത്തൂർ 100 ശാഖയിലും 2.30ന് പെരിങ്ങര ഈസ്റ്റ് 2204 ശാഖയിലും വൈകിട്ട് 3.30ന് പരുമല സരസകവീശ്വരം 365 ശാഖയിലും 4ന് പടിഞ്ഞാറ്റുശ്ശേരി 1880 ശാഖയിലും 5.30ന് കിഴക്കൻ മുത്തൂർ 4343
ശാഖയിലുമാണ് യോഗം.
വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുടുംബയൂണിറ്റ്, സൈബർസേന, വൈദികയോഗം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം, ധർമ്മസേന, കുമാരിസംഘം എന്നീ പോഷകസംഘടനകളുടെ ഭാരവാഹികളും യോഗങ്ങളിൽ പങ്കെടുക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.