ഡല്‍ഹി : ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഭോജ്പുരി ഗായകനും നടനുമായ പവൻ സിങ്.ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയില്‍ പവൻ സിങ് ഇടം പിടിച്ചിരുന്നു. പശ്ചിമബംഗാളിലെ അസൻസോളിലെ സ്ഥാനാർഥിയായിരുന്നു പവൻ സിങ്ങ്. എന്നാല്‍ സ്ഥാനാർഥി പ്രഖ്യാപനം വന്ന് പിറ്റേ ദിവമാണ് പവൻ സിങ് ചില പ്രത്യേക കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതില്‍ പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചു കൊണ്ടാണ് ഇക്കാര്യം പവൻ എക്സില്‍ കുറിച്ചിരിക്കുന്നത്.
നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്നൻ സിൻഹയാണ് അസൻസോളിലെ എംപി. തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുൻപേ പവൻ സിങ് മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. പവൻ സിങ്ങിന്റെ ഗാനമേളകളില്‍ ബംഗാളി സ്ത്രീകളെക്കുറിച്ച് മോശമായി പരാമർശിച്ചത് വിവാദമായി മാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെം ഈ വിഷയവും ചർച്ചയായിരുന്നു. പവൻ സിങ്ങിനെ സ്ഥാനാർഥി പദത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി നേതൃത്വം ആ സാഹചര്യത്തിലാണ് പവൻ സിങ് സ്ഥാനാർഥിയാകുന്നില്ലെന്ന് പ്രഖ്യാപിച്ചത്.