കൊടുങ്ങല്ലൂരിലെ വാഹനാപകടത്തിലെ തിരുവല്ല സ്വദേശിനിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയില്‍

തൃശൂര്‍: ദേശീയപാതയില്‍ തൃശ്ശൂര്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയില്‍ കാറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു.
അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

Advertisements

കൊടുങ്ങല്ലൂരില്‍ നിന്നും കൊല്ലൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സൂപ്പര്‍ ഡീലക്‌സ് ബസ്സും, ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ക്വാളിസ് കാറുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.ബി സുനിയുടെ നേതൃത്വത്തില്‍ മൂന്ന് ഡോറുകളും മുറിച്ചുനീക്കിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

Hot Topics

Related Articles