മദ്യലഹരിയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് എ.എസ്.ഐയും സംഘവും; അപകടശേഷം കടന്ന് കളഞ്ഞ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍; പൊലീസ് ഉദ്യേഗസ്ഥന്‍ അമിത ലഹരി ഉപയോഗിച്ചത് പിറന്നാള്‍ ആഘോഷത്തിനിടെ

തൃശൂര്‍: കണ്ണാറയില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് എ.എസ്.ഐയും സംഘവും. മലപ്പുറം എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐയായ പ്രശാന്താണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രികരായ ലിജിത്ത്, കാവ്യ എന്നിവരെ ഇടിച്ചിട്ട എ.എസ്.ഐ അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Advertisements

ലിജിത്തും കാവ്യയും നല്‍കിയ വിവരത്തെ തുടര്‍ന്ന് കാര്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ ഒരുകിലോമീറ്ററകലെ അപകടത്തില്‍ തകര്‍ന്ന കാറില്‍ എ.എസ്.ഐ പ്രശാന്തിനെയും സംഘത്തെയും കണ്ടെത്തി. വാഹനത്തിന്റെ മുന്‍വശം തകരുകയും ടയര്‍ പൊട്ടുകയും ചെയ്തതിനാല്‍ വഴിയില്‍ കിടക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന പ്രശാന്തും കൂടെയുളളവരും മദ്യ ലഹരിയിലായിരുന്നു. കണ്ണാറയില്‍ ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. നാട്ടുകാര്‍ തടഞ്ഞുവച്ചതോടെ ഇവരുമായി വഴക്കുണ്ടാകുകയും ചെയ്തു. പരിക്കേറ്റവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.

Hot Topics

Related Articles