എംസി റോഡില്‍ പള്ളത്ത് വാഹനാപകടം; ലോറിയുടെ പിന്നിലുടക്കി മറിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്; ആര്‍പ്പൂക്കര സ്വദേശിയായ യാത്രക്കാരനെ ലോറി വലിച്ചുകൊണ്ടുപോയത് മീറ്ററുകളോളം

പള്ളത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: എം.സി റോഡില്‍ പള്ളം ഭാഗത്ത് ലോറി സ്‌കൂട്ടറില്‍ തട്ടി ആര്‍പ്പൂക്കര സ്വദേശിയായ യാത്രക്കാരന് പരിക്ക്. ലോറിയുടെ പിന്നിലുടക്കിയ സ്‌കൂട്ടറിനെയും യാത്രക്കാരനെയും മീറ്ററുകളോലം വലിച്ചു നീക്കികൊണ്ടുപോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍പ്പൂക്കര പടിഞ്ഞാറേ മണലേല്‍ രൂപന്‍ ജേക്കബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അബോധാവസ്ഥയിലാണ്. കയ്യിലുണ്ടായിരുന്ന രേഖകളിലാണ് ഈ പേരുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജിന് സമീപത്തായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി പെരുമ്പാവൂരില്‍ നിന്നും സിമന്റ് ഇഷ്ടികയുമായി എത്തിയതായിരുന്നു. പള്ള ബിഷപ് സ്പീച്ച്‌ലി കോളേജ് ഭാഗത്ത് നിന്നും റോഡിലേക്ക് ഇറങ്ങിവന്ന സ്‌കൂട്ടര്‍ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.

സ്‌കൂട്ടറിനേയും യാത്രക്കാരനെയും ലോറി മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ ആളെ താങ്ങിയെടുത്തെങ്കിലും ഒരു വാഹനം പോലും നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇത് വഴി എത്തിയ ഓട്ടോറിക്ഷയില്‍ ഇദ്ദേഹത്തെ കോട്ടയം ടൗണ്‍ വരെ എത്തിച്ചു. ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

Hot Topics

Related Articles