കോട്ടയം : വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം അനീതിയാണെന്ന് ജല ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷൻ നിബു എബ്രഹാം കോയിത്ര ആവശ്യപ്പെട്ടു. വേനൽക്കാലം അടുത്തതോടെ വെള്ളം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണ്. ഇത് കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിക്കുന്ന വെള്ളം അളക്കാൻ കൃത്യമായ മീറ്റർ റീഡിങ്ങ് സംവിധാനമൊ, മീറ്റർ റീഡിങ്ങ് എടുക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരോ ഇല്ല. വാട്ടർ അതോറിറ്റിയുടെ എല്ലാ ഉപഭോക്താക്കൾക്കും കൃത്യമായി ശുദ്ധജലം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതായിട്ടുണ്ട് ഈ സാഹചര്യത്തിൽ വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.
Advertisements