കണ്ണൂരിൽ ട്രെയിനിൽ മർദ്ദനമേറ്റത് കൊടും ക്രിമിനലിന് : മർദ്ദനമേറ്റയാൾക്ക് മാല മോഷണം അടക്കം കേസുകൾ

തൃശൂർ : കണ്ണൂരില്‍ ട്രെയിനില്‍ പൊലീസുകാരുടെ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി  പൊന്നന്‍ ഷമീറിനാണ് മാവേലി എക്‌സ്പ്രസ്സില്‍ വച്ച് എ.എസ്.ഐ പ്രമോദിന്റെ മര്‍ദനമേറ്റത്. 

Advertisements

ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തല്‍. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങി 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷമീര്‍.  നേരത്തെ ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ച് ട്രെയിനിൽ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എ.എസ്.ഐയെ  സസ്പെന്റ് ചെയ്തിരുന്നു. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രെയിനിൽ യാത്രക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മർദിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നടപടി.

Hot Topics

Related Articles