സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണം : യു ഡി എഫ്

ആലപ്പുഴ : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥി യുവജനസംഘടനകളുടെ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ നരനായാട്ടിനുമെതിരെ തലവടി യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. മണ്ഡലം ചെയര്‍മാന്‍ ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയര്‍മാന്‍ ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വര്‍ഗീസ് കോലത്തുപറമ്പില്‍, ജോയി വര്‍ഗീസ്, വര്‍ഗീസ് നാല്പത്തഞ്ചില്‍, സുഷമ സുധാകരന്‍, എല്‍സി പ്രകാശ്, ഷാജന്‍ മെതിക്കളം എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles