പാമ്പാടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാമ്പാടി: വൈദ്യുതി ലൈനിലേക്ക്് മരം വീണു. ഉണക്കപ്ലാവ് മീനടം റൂട്ടിൽ പുളിച്ചുവട് റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന റബ്ബർ മരം വൈദ്യുതി ലൈനിലേയ്ക്കും റോഡിലേയ്ക്കും കടപുഴകി വീഴുകയായിരുന്നു.

Advertisements

വിവരമറിഞ്ഞ് പാമ്പാടി അഗ്‌നിസേനാ നിലയത്തിലെ അംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റുകയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതിലൈനുകൾ പുനസ്ഥാപിക്കുകയും ചെയ്തു.

Hot Topics

Related Articles