കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇങ്ങനെ

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആര് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇങ്ങനെ. പാമ്പാടി ടൗണിൽ കെ.ഫോൺ വർക്ക് നടക്കുന്നതിനാൽ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് റെഡ് സ്‌ക്വയർ , സരയൂ , ആവണി , സുരഭി , തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി ഇല. സെക്ഷൻ പരിധിയിൽ വ്യാഴാഴ്ച പുലിക്കുഴി, എണ്ണയ്ക്കാച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപ്പാലം ട്രാൻസ്‌ഫോമറിൽ നാളെ ( 06.01.2022) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ലിസിയു ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

കോട്ടയം സെന്റർ സെക്കന്റ കീഴിൽ കാരാപ്പുഴ, അലൈഡ്, വാസൻ, യൂണിയ്യൻ ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതിഭാഗീകമായി തടസ്സപ്പെടും.
കുമരകം ഇലെക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെച്ചൂർകായൽ ഭാഗത്തു രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 09:00 മുതൽ ഉച്ചക്ക് 02:00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ , പുളിക്കച്ചിറ , ഇറഞ്ഞാൽ ഭാഗങ്ങളിൽ 06-01-22 രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.