ഒരു വക പറഞ്ഞാല്‍ കേള്‍ക്കില്ല, അടങ്ങിയിരിക്കില്ല, അനുസരണ തീരെയില്ല..! കുട്ടികളിലെ വാശിയും വികൃതിയും നിസ്സാരമായി കാണേണ്ട; അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍ തിരിച്ചറിയണം

പത്തനംതിട്ട: ഒരു വക പറഞ്ഞാല്‍ കേള്‍ക്കില്ല, അടങ്ങിയിരിക്കില്ല, അനുസരണ തീരെയില്ല. രണ്ട് മൂന്ന് വയസ് മുതല്‍ കുട്ടികളെപ്പറ്റി രക്ഷിതാക്കള്‍ പറയുന്ന കമെന്റുകളാണിത്. എന്നാല്‍ ഈ പറഞ്ഞതെന്തും പരിധിയില്‍ കൂടുതലാണെങ്കില്‍ കുഞ്ഞുങ്ങളെ പ്രത്യേകം നിരീക്ഷിക്കണം. കാരണം ഇത് കുട്ടികളില്‍ കാണുന്ന പെരുമാറ്റ വൈകല്യമാ എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍ ആവാം.
തീരെ ശ്രദ്ധയില്ലായ്മ, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ, അമിതമായ വികൃതി അല്ലെങ്കില്‍ കുസൃതി, അമിതാവേശം എന്നിവയാണ് എഡിഎച്ചഡിയുടെ പ്രധാന ലക്ഷണങ്ങള്‍.

Advertisements

രണ്ടു മൂന്ന് വയസ്സാകുമ്പോള്‍ ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന കുട്ടികളില്‍ ഏഴ് വയസോളം എത്തുമ്പോള്‍ ഇത് പാരമ്യത്തിലെത്തും. കൂടുതലും ആണ്‍കുട്ടികളിലാണ് എഡിഎച്ച്ഡി ഉണ്ടാകാറുള്ളത്. കുട്ടിയുടെ പക്വതക്കുറവായും അനുസരണക്കുറവായുമൊക്കെ കണ്ട് ചികിത്സയെടുക്കാന്‍ വൈകുന്നത് പ്രശ്‌നം ഗുരുതരമാക്കും. തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അല്പംപോലും ഏകാഗ്രതയില്ലാത്ത തരത്തിലുള്ള ശ്രദ്ധക്കുറവ്, തുടര്‍ച്ചയായതും അലക്ഷ്യസ്വഭാവമുള്ളതുമായ ചലനങ്ങള്‍, പൊടുന്നനെ സംസാരിക്കാനും എടുത്തുചാടി കാര്യങ്ങള്‍ ചെയ്യാനുമുള്ള അക്ഷമനിറഞ്ഞ പ്രവണത എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഇലക്ട്രിക്സ്വിച്ചുകളിലും ഉപകരണങ്ങളിലും നടത്തുന്ന പരീക്ഷണങ്ങള്‍, ഉയരത്തില്‍ നിന്ന് താഴേക്ക് ചാടല്‍, അതിവേഗത്തില്‍ മരംകയറല്‍ തുടങ്ങിയ ഇവരുടെ ചില പ്രവൃത്തികള്‍ ചിലപ്പോഴെങ്കിലും അപകടങ്ങളില്‍ കലാശിക്കുകയും ജീവന്‍തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയേ്തക്കാം. മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ തോല്‍വി അംഗീകരിക്കാന്‍ മടി, പൊടുന്നനെ ക്ഷോഭിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നസ്ഥിതി എന്നിവയും കാണാറുണ്ട്. ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കാത്ത പക്ഷം അക്രമം കാണിക്കാനുള്ള പ്രവണതയുണ്ടാകും.ക്യൂ നില്‍ക്കുക,ക്ഷമയോടെ ഒരു കാര്യത്തിനായി കാത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാര്‍ക്ക് ഏറെ പ്രയാസമാണ്. ചില കുട്ടികളില്‍ മേല്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം നിരന്തരമായ കളവ് പറച്ചില്‍, മോഷണം, ക്ലാസ്സില്‍ പോകാതിരിക്കുക, മൃഗങ്ങളെയും മറ്റും അകാരണമായി ഉപദ്രവിക്കുക, വീട് വിട്ട് ഓടിപ്പോകുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

കുട്ടികളുടെ ശല്യം ഒഴിവാക്കാനായി മൊബൈലും മറ്റും കൊടുത്ത് ശീലിപ്പിക്കുന്നത് പ്രശ്‌നം ഗുരുതരമാക്കും. ആദ്യത്തെ അഞ്ച് വര്‍ഷം ടിവി, മൊബൈല്‍, വിഡിയോ ഗെയിം, ടാബ്ലറ്റ് തുടങ്ങിയവ നല്‍കുന്നതില്‍ നിയന്ത്രണം വെക്കുന്നത് നല്ലതാണ്. കുട്ടികളുടെ കണ്ണില്‍ നോക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസാരിക്കാനും അവന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അധ്യാപകരും ആയമാരുമായി കുട്ടിയുടെ പ്രശ്നത്തെപ്പറ്റി സംസാരിക്കുക. അവരുടെയും സഹകരണത്തോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കാം.ഹൈപ്പര്‍ ആക്റ്റിവിറ്റിയും ചികിത്സയുംകുട്ടികളിലെ ഈ സ്വഭാവവൈകല്യത്തിന് സാധാരണയായി മൂന്ന് ഘട്ടമായുള്ള ചികിത്സയാണുള്ളത്. ഒന്നാമതായി മരുന്നു നല്‍കിക്കൊണ്ടുള്ള ചികിത്സ. രണ്ടാമത് വിദ്യാഭ്യാസം അഥവാ അറിവിലൂടെയുള്ള മാറ്റിയെടുക്കല്‍. മൂന്നാമത്തേത് നിരന്തരമായ പരിശീലനത്തിലൂടെയും കൗണ്‍സിലിങിലൂടെയുമാണ്.

എഡിഎച്ച്ഡി ബാധിച്ച 55 ശതമാനത്തോളം കുട്ടികളിലും കാലക്രമേണ അതിന്റെ ലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കാണാറുള്ളത്. എന്നാല്‍ നാല്‍പത്തഞ്ച് ശതമാനം കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൗമാരത്തിലും യൗവനത്തിലും കാണുകയും അഡള്‍ട്ട് എഡിഎച്ച്ഡി എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. അഡള്‍ട്ട് എഡിഎച്ച്ഡിയില്‍ ഹൈപ്പര്‍ ആക്ടിവിടി കുറയുകയും ശ്രദ്ധക്കുറവ് നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. അങ്ങനെയാകുമ്പോള്‍ അവരുടെ തുടര്‍ പഠനം, ദാമ്പത്യ ജീവിതം, ജോലി എന്നിവയിലൊക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സയെടുക്കേണ്ടത് അത്യാവശ്യമാണ്.

Hot Topics

Related Articles