കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ: പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്; ഇല്ലാത്ത രോഗം വരുത്തുന്ന വല്ലാത്ത അവസ്ഥയിൽ ആശുപത്രി എത്തിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല

പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനെടുക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപനം പുറത്തു വിട്ടതിനു പിന്നാലെ പാറമ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്. രാവിലെ മുതൽ തന്നെ കുട്ടികളും കുടുംബാംഗങ്ങളും കൂട്ടത്തോടെ എത്തിയതോടെ ആശുപത്രിയിൽ നിന്നു തിരിയാൻ ഇടയില്ലാത്ത സാഹചര്യമായി. എന്നാൽ, എത്തുന്ന ആളുകൾക്കെല്ലാം നിൽക്കാനുള്ള ക്രമീകരണം ആശുപത്രി അധികൃതർ ഇവിടെ ഒരുക്കാതിരുന്നതോടെ എത്തിയവരെല്ലാം വലഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാവിലെ മുതൽ തന്നെ പാറമ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. പ്രദേശത്ത് ഇവിടെ മാത്രമാണ് വാക്‌സിനേഷൻ എടുക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ആളുകളും ഇവിടേയ്ക്കാണ് എത്തിയത്. കുട്ടികൾ എത്തുമ്പോൾ സ്വാഭാവികമായും മാതാപിതാക്കളും ഇവർക്കൊപ്പം എത്തും. ഇത്തരത്തിൽ മാതാപിതാക്കൾ കൂടി എത്തിയതാണ് തിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കിയത്.

ഇത്രയും അധികം ആളുകൾ ഒന്നിച്ചെത്തുന്ന സാഹചര്യമുണ്ടായിട്ടും ആശുപത്രി അധികൃതർ ഇവിടെ മതിയായ ക്രമീകരണം ഒരുക്കിയിരുന്നില്ല. മറ്റു രോഗികളും കൊവിഡ് ബാധിച്ചവരും ഒന്നിച്ച് ആശുപത്രിയിൽ എത്തുന്ന സാഹചര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തു. ഒമൈക്രോൺ അടക്കമുള്ള രോഗങ്ങൾ അതിരൂക്ഷമായി പടരുമ്പോഴാണ് ആശുപത്രിയിൽ നൂറുകണക്കിന് ആളുകൾ സാമൂഹിക അകലം പോലും പാലിക്കാതെ ഒത്തു കൂടിയത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത് കാണിക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles