മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരം ഫൈനലില്‍ മാറ്റുരയ്ക്കാൻ മലയാളിയും. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയും സിഡ്നിയിലെ ഗവ. സെൻട്രല്‍ സ്റ്റേഷൻ പ്ലാറ്റ് ഫോം മാനേജരുമായിരുന്ന ശാരി വിമലാണ് മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് സീസണ്-13-ന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. എൻജിനിയറിങ് ബിരുദധാരിയായ ശാരി വിവാഹത്തിനു ശേഷമാണ് സിഡ്നിയിലേക്കുപോയതും മോഡലിങ്ങില്‍ സജീവമാകുന്നതും. മേയ് ഒന്നുമുതല്‍ ഏഴുവരെ ദുബായിലാണ് മത്സരം. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും സജീവമാണ് ശാരി. ഭർത്താവ്: വിമല്‍. പരേതനായ ഹരീന്ദ്രനാഥിന്റെയും ശ്യാമയുടെയും മകളാണ്.
Advertisements