ന്യൂയോർക്ക്: വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കാലിഫോർണിയയിൽ നിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏൺ ബി ( 46 ) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Advertisements
വാക്സീൻ നിർബന്ധമാക്കുന്നതിനെതിരെ റാലിക്ക് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണു മരണം . കെല്ലി വാക്സീൻ സ്വീകരിച്ചിരുന്നില്ലെന്നു ഭർത്താവ് അക്സെൽ ഏൺബി പറഞ്ഞു .