മ​​ല​​ങ്ക​​ര ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സ​​ഭ​​യ്ക്ക് ഏഴ് പുതിയ മെത്രാപ്പോലീത്തമാർ : നടപടി പുരോഗമിക്കുന്നു; 30 പേർ മത്സര രംഗത്ത്

കോ​​ഴി​​ക്കോ​​ട്: മ​​ല​​ങ്ക​​ര ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സ​​ഭ​​യു​​ടെ ഏ​​ഴ് മെ​​ത്രാ​​പ്പൊ​​ലീ​​ത്ത​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള മത്സര രംഗത്തേയ്ക്ക് 30 പേർ. അ​​വ​​രെ ഇ​​ന്ന​​ലെ സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ കോ​​ട്ട​​യം ദേ​​വ​​ലോ​​ക​​ത്തു വി​​ളി​​ച്ചു വ​​രു​​ത്തി സ്‌​​ക്രീ​​നി​​ങ് ക​​മ്മി​​റ്റി മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍കി. തൃ​​ശൂ​​രി​​ല്‍ 10 മു​​ത​​ല്‍ നാ​​ലു ദി​​വ​​സ​​ത്തെ ധ്യാ​​ന – നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന – ആ​​രോ​​ഗ്യ പ​​രി​​ശോ​​ധ​​നാ ക്യാം​​പി​​ല്‍ എ​​ത്തി​​ച്ചേ​​രാ​​ൻ നി​​ർ​​ദേ​​ശി​​ച്ചു. ക്യാം​​പി​​ന് ശേ​​ഷം ഏ​​താ​​നും സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍ പി​​ന്മാ​​റു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Advertisements

സ്ഥാ​​നാ​​ര്‍ഥി പ​​ട്ടി​​ക​​യി​​ല്‍ സ​​ഭ​​യു​​ടെ കി​​ഴി​​ലു​​ള്ള പ്ര​​മു​​ഖ ആ​​ശ്ര​​മ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ആ​​രും ത​​ന്നെ ഇ​​ല്ല എ​​ന്നു​​ള്ള​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. റാ​​ന്നി – പെ​​രു​​നാ​​ട് ബ​​ഥ​​നി ആ​​ശ്ര​​മം, പ​​ത്ത​​നാ​​പു​​രം മൗ​​ണ്ട് താ​​ബോ​​ര്‍ ആ​​ശ്ര​​മം, ത​​ടാ​​കം ക്രി​​സ്തു ശി​​ഷ്യാ​​ശ്ര​​മം, പു​​തു​​പ്പാ​​ടി സെ​​ന്‍റ് പോ​​ള്‍സ് ആ​​ശ്ര​​മം തു​​ട​​ങ്ങി​​യ ആ​​ശ്ര​​മ​​ങ്ങ​​ളി​​ല്‍ നി​​ന്ന് യോ​​ഗ്യ​​രാ​​യ സ്ഥാ​​നാ​​ര്‍ഥി​​ക​​ളി​​ല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാ. ​​എ​​ബ്ര​​ഹാം തോ​​മ​​സ് (പ്രൊ​​ഫ​​സ​​ര്‍,​ ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സെ​​മി​​നാ​​രി, സെ​​ക്ര​​ട്ട​​റി, എ​​ക്യു​​മെ​​നി​​ക്ക​​ല്‍ റി​​ലേ​​ഷ​​ന്‍സ്), ഫാ. ​​ഡോ. വ​​ര്‍ഗീ​​സ് കെ. ​​ജോ​​ഷ്വാ (മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ദ​​യ​​റ, ഞാ​​ലി​​യാ​​കു​​ഴി), തോ​​മ​​സ് പോ​​ള്‍ റ​​മ്പാ​​ന്‍, ഫാ. ​​ഡോ. പി.​​സി. തോ​​മ​​സ് (പ്രൊ​​ഫ​​സ​​ര്‍ ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സെ​​മി​​നാ​​രി), ഫാ. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പി. ​​ദാ​​നി​​യേ​​ല്‍ (മാ​​നെ​​ജ​​ര്‍, വ​​ള്ളി​​ക്കാ​​ട്ട് ദ​​യ​​റ), ഗീ​​വ​​ര്‍ഗീ​​സ് റ​​മ്പാ​​ന്‍ കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, ഫാ. ​​സ​​ജി (അ​​ട്ട​​പ്പാ​​ടി ആ​​ശ്ര​​മം), ഫാ. ​​സ​​ഖ​​റി​​യാ നൈ​​നാ​​ന്‍ (മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ദ​​യ​​റ, ഞാ​​ലി​​യാ​​കു​​ഴി), ഫാ. ​​വ​​ര്‍ഗീ​​സ് എ​​ബ്ര​​ഹാം (കൊ​​ര​​ട്ടി അ​​ര​​മ​​ന), ഫാ. ​​ബ​​ഞ്ച​​മി​​ന്‍ (മാ​​നെ​​ജ​​ര്‍, കൂ​​ന​​ന്‍കു​​രി​​ശ് സ്മാ​​ര​​ക പ​​ള്ളി), ഫാ. ​​എം.​​സി. കു​​റി​​യാ​​ക്കോ​​സ് (മാ​​നെ​​ജ​​ര്‍, വെ​​ട്ടി​​ക്ക​​ല്‍ ദ​​യ​​റ), ഫി​​ലി​​പ്പോ​​സ് റ​​മ്പാ​​ന്‍ (ജ്യോ​​തി​​സ് ആ​​ശ്ര​​മം, രാ​​ജ​​സ്ഥാ​​ന്‍), ഫാ. ​​ഡോ. റെ​​ജി ഗീ​​വ​​ര്‍ഗീ​​സ് (പ്രൊ​​ഫ​​സ​​ര്‍ ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സെ​​മി​​നാ​​രി), ഫാ. ​​വി​​നോ​​ദ് ജോ​​ര്‍ജ് ആ​​റാ​​ട്ടു​​പു​​ഴ (മാ​​നെ​​ജ​​ര്‍, പ​​രു​​മ​​ല സെ​​മി​​നാ​​രി), ഫാ. ​​യാ​​ക്കോ​​ബ് തോ​​മ​​സ് (മാ​​നെ​​ജ​​ര്‍, ദേ​​വ​​ലോ​​കം അ​​ര​​മ​​ന), ഫാ. ​​പി.​​വൈ. ജ​​സ്സ​​ന്‍, ഫാ. ​​വ​​ര്‍ഗീ​​സ് പി. ​​ഇ​​ടി​​ചാ​​ണ്ടി, ബ​​സ​​ലേ​​ല്‍ റ​​മ്പാ​​ന്‍, ഫാ. ​​എ​​ല്‍ദോ​​സ്, ഫാ. ​​റ​​ജി അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, ഫാ. ​​ജോ​​ഷി, ഫാ. ​​സാം​​ജി, ഫാ. ​​കു​​രി​​യാ​​ക്കോ​​സ്, ഫാ. ​​തോ​​മ​​സ് വ​​ര്‍ഗീ​​സ്, ഫാ. ​തോ​മ​സ് (കാ​രു​ണ്യ, തി​രു​വ​ന​ന്ത​പു​രം) തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍.

ഒ​​രു ത​​ര​​ത്തി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​വും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് സ്‌​​ക്രീ​​നി​​ങ് ക​​മ്മി​​റ്റി​​യും മോ​​ണി​​റ്റ​​റി​​ങ് ക​​മ്മി​​റ്റി​​യും സ്ഥാ​​നാ​​ര്‍ഥി​​ക​​ളെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യാ​​ല്‍ അ​​യോ​​ഗ്യ​​രാ​​ക്കും. അ​​സോ​​സി​​യേ​​ഷ​​ന്‍ അം​​ഗ​​ങ്ങ​​ള്‍ക്ക് മാ​​നെ​​ജി​​ങ് ക​​മ്മ​​റ്റി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന 11 പേ​​രു​​ടെ വി​​ശ​​ദ​​മാ​​യ ബ​​യോ​​ഡേ​​റ്റ സ​​ഭ ന​​ല്‍കും. ഇ​​ത് പ​​രി​​ശോ​​ധി​​ച്ച് ഏ​​ഴു​​പേ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക എ​​ന്ന​​താ​​ണ് നി​​ല​​പാ​​ട്. പ​​ര​​സ്യ പ്ര​​ചാ​​ര​​ണ​​ത്തി​​ന് ആ​​ദ്യ​​മാ​​യാ​​ണ് ക​​ര്‍ശ​​ന വി​​ല​​ക്ക് ഏ​​ര്‍പ്പെ​​ടു​​ത്തു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 25ന് ​​എ​​റ​​ണാ​​കു​​ളം കോ​​ല​​ഞ്ചേ​​രി പ​​ള്ളി​​യി​​ലാ​​ണ് മെ​​ത്രാ​​ന്മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള മ​​ല​​ങ്ക​​ര അ​​സോ​​സി​​യേ​​ഷ​​ന്‍ യോ​​ഗം ചേ​​രു​​ന്ന​​ത്.

Hot Topics

Related Articles