ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഈ മാസം 15 വരെ പദയാത്രകളും റോഡ് ഷോകള്‍ക്കും കര്‍ശനമായ വിലക്കുണ്ട്. കോവിഡ് ബാധിതര്‍, എണ്‍പത് വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി പത്രിക നല്‍കാം.ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടര്‍മാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടര്‍മാരില്‍ 11.4 ലക്ഷം സ്ത്രീ വോട്ടര്‍മാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വര്‍ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകള്‍. ഒരു പോളിങ് സ്റ്റേഷനില്‍ 1,250 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളില്‍ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. 50 ശതമാനം പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് ഉറപ്പാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളില്‍ പ്രായമുള്ളളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്കു മുകളില്‍ ശാരീരിക അവശതയുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.തിരഞ്ഞെടുപ്പു ചെലവ് പരിധി തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉയര്‍ത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാല്‍, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും.