വൈക്കം: ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം കവിയും ചിന്തകനുമായ പി എൻ ഗോപീകൃഷ്ണന് ഹിന്ദുത്വ രാഷ്ടീയത്തിൻ്റെ കഥ എന്ന പഠന ഗ്രന്ഥത്തിനാണ് അവാർഡ്. ശനിയാഴ്ച 2.30 ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്
ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം നൽകും.പുരസ്കാര സമർപ്പണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. കെ ബിനു വൈക്കം അനുസ്മരണവും, സാംജി ടി. വിപുരം പുസ്തക പരിചയവും നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരവിന്ദൻ കെ എസ് മംഗലം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സി കെ ആശ എം എൽ എ ഡോ എസ് പ്രിയ,പ്രശാന്ത്ആലപ്പുഴ, ശാരദാമോഹൻ,അഡ്വ:വിബി ബിനു ,ജോസ്ചമ്പക്കര , എം ഡി ബാബു രാജ്, എം സി ജോസഫ്,വി വേണുഗോപാൽ,മുരളി വാഴമന,ആർ സുരേഷ്,സലിം മുല്ലശേരി, തുടങ്ങിയവർ സംസാരിക്കും.
25000 രൂപയുംമെമെൻ്റോയും ഉൾപ്പെടുന്നതാണ് സാഹിത്യ പുരസ്കാരം. യുവകലാസാഹിതി ഷാർജ ഘടകവും വൈക്കം മണ്ഡലംകമ്മറ്റിയും ചേർന്നാണ് പുരസ്കാരം നൽകുന്നത്. വൈക്കത്തു സ്ഥാപിതമാകുന്ന വൈക്കം ചന്ദ്രശേഖരൻ നായർ പഠന ഗവേഷണകേന്ദ്രത്തിൻ്റേയും ലൈബ്രറിയുടേയും രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും.