കുറിച്ചി: വിവിധ ദലിത് സംഘടനകളുടെ വേദിയായ “ദലിത് സംഘടനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പിയും ഇന്ത്യയിലെ അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനുമായ ബാബാസാഹേബ് ഡോ. ബി. ആർ അംബേദ്കറുടെ 133-ഃ ജന്മദിനം കുറിച്ചിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പി.ആർ.ഡി.സ് കൂമ്പാടി ശാഖാങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മേഖലാ ഉപദേഷ്ടാവ് പി. രാജാറാം ഉദ്ഘാടനം ചെയ്തു.
സചിവോത്തമപുരം മഹാത്മാ അയ്യൻകാളി സ്മാരക മന്ദിരത്തിൽ ചേർന്ന ജന്മദിന സമ്മേളനം കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.എം.ഷാജി അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല പ്രൊഫസർ ഡോ.രാജേഷ് കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. രഞ്ജിത്ത് പുത്തൻചിറ, സി. പി. ജയ്മോൻ, സി.കെ. ബിജുകുമാർ, ഷിബു ജോസഫ്, എന്നിവർ സംസാരിച്ചു. കൺവീനർ അനീഷ് ചൂരച്ചിറ സ്വാഗതവും ട്രഷറർ കെ. എൻ. സാബു നന്ദിയും പറഞ്ഞു.