ന്യൂസ് ഡെസ്ക് : മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ.സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്കി.
പ്രൈമറി, ഹൈസ്കൂള്‍, ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുസംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ. തിരുവനന്തപുരം മേഖലാ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദേശം നല്കി.സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളില്‍ മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി കമ്മിഷന് പരാതികള്‍ ലഭിച്ചിരുന്നു.