സിനിമാ താരമായ യുവതിയോട് ട്രെയിനിൽ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ പ്രതി കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ

കോട്ടയം: സിനിമാ താരമായ യുവതിയോട് ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ കൊല്ലം സ്വദേശി പിടിയിൽ. കൊല്ലം ചവറ തയ്യിൽ വീട്ടിൽ അൻസാർ ഖാനെ(25)യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 ന് ട്രെയിനിൽ വച്ച് സിനിമാ താരമായ യുവതിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ വച്ചാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ്, സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ മോൻ, സച്ചു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles