ആലപ്പുഴ: ജില്ലയില്‍ പുതുതായി രണ്ടുപേർക്കുകൂടി എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തുദിവസത്തിനകം രോഗികള്‍ എട്ടായി. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ജാഗ്രതവേണം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. അതിനാല്‍, വരുംദിവസങ്ങളിലും രോഗികള്‍ കൂടാം. തൃശ്ശൂർ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസുപോലും റിപ്പോർട്ടു ചെയ്തിട്ടില്ല. എച്ച് 1 എൻ 1 പ്രതിരോധത്തിനു നല്കുന്ന ഒസള്റ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി.ആശുപത്രികള്‍ ആവശ്യപ്പെടുന്നത്ര മരുന്നു നല്കാൻ ഫാർമസിസ്റ്റുമാരോടു നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ പറഞ്ഞു.
പ്രതിരോധം ഇങ്ങനെ
- വായുവിലൂടെ പകരുന്നതിനാല്‍ മുഖാവരണം ധരിക്കുക. പനിബാധിതരില്‍നിന്ന് അകലം പാലിക്കുക
- കൈകൊടുക്കല്‍ ഒഴിവാക്കുക
- പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക
- ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക
- പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളില്‍വിടരുത്
- പുറത്തുപോയി വന്നാല്‍ കൈയും മുഖവും നന്നായി കഴുക
- ഗർഭിണികള്‍, കുട്ടികള്‍, ശ്വാസകോശരോഗമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
- സ്വയം ചികിത്സ പാടില്ല