കോഴിക്കോട്: ഷാഫി പറമ്ബില്‍ വിജയിച്ചാല്‍ വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയില്‍ അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരൻ. മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോള്‍ സിപിഎം സൃഷ്ടിച്ചത്. ഇതില്‍ ഷാഫിയുടെ മതവും ഒരു ഘടകമായെന്നും മുരളീധരൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ പി വി അൻവർ നടത്തിയ പരാമർശങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിമര്‍ശനം നടത്തുമ്ബോള്‍ വ്യക്തി അധിക്ഷേപമാണ് സിപിഎം നടക്കുന്നത്. ഇതിനെ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും പിന്തുണച്ചതോടെ ഇത് സിപിഎം ആസൂത്രിതമായി നടത്തിയ ഒരു പ്രതികരണമാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
വടകരയിൽ സിപിഎമ്മിന് അങ്കലാപ്പ്; ഷാഫിയുടെ മതം ചർച്ചയാക്കിയത് തോൽവി ഭയന്ന്; വിമർശനവുമായി കെ മുരളീധരൻ
Advertisements