തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കാൻ നിർദ്ദേശം നല്കി. എൻഡിആർഎഫിന്റെ രണ്ടു ടീം തൃശൂരില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രളയ സാധ്യതാ പ്രവചനമില്ല. മെയ് 22 വരെയാണ് മഴ പ്രവചനം. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണത്തിന് നിർദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.