കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പുരയ്ക്കൽ പ്രതിയായ കേസിൽ പൊലീസ് അപ്പീലിനു പോകുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ. കോട്ടയത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയെ വിട്ടയച്ചിരുന്നു. ഈ കേസിൽ അപ്പീൽ പോകുന്നതിനു പബ്ലിക്ക് പ്രോസിക്യൂട്ടറിൽ നിന്നും നിയമോപദേശം തേടുമെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
അപ്പീൽ നൽകുന്നതിനു 60 ദിവസം സയമമുണ്ട്. സർക്കാരിന്റെ പ്രത്യേക അപേക്ഷ ലഭിച്ചാൽ ആറു മാസം വരെ അപ്പീൽ നൽകുന്നതിനു ലഭിക്കും. ഈ സാഹചര്യത്തിൽ എത്രയും വേഗം തന്നെ അപേക്ഷ നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്രാങ്കോക്കേസിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യത പരിഗണിക്കുന്നതിനായി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ബാബുവുമായി ചർച്ച നടത്തിയിരുന്നു. ഇദ്ദേഹവുമായും അഡ്വ.ജനറലുമായും പൊലീസും സർക്കാരും ചർച്ച നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിൽ വിട്ടുപോയ ഭാഗങ്ങൾ അടക്കം വിശദമായി പരിശോധിക്കും. ഇത്തരം പരിശോധനയ്ക്കു ശേഷമാകും കേസിൽ അപ്പീൽ നൽകുക. പഴുതടച്ചുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോടു പറഞ്ഞു.
കോട്ടയത്തെ പ്രത്യേക കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ 2019 വിചാരണ തുടങ്ങിയ കേസിലാണ് ഒടുവിൽ വിധി പറയുന്നത്. കേസിലെ 83 സാക്ഷികളിൽ
39 പേരെ വിസ്തരിച്ചു. സാക്ഷിപ്പട്ടികയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ,ബിഷപ്പുമാർ .വൈദീകർ ,കന്യാസ്ത്രീകൾ എന്നിവരും ഉണ്ടായിരുന്നു.കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ബി.ഗോപകുമാറാണ് വിധി പറഞ്ഞത്.