ന്യൂനപക്ഷ കമ്മീഷൻ കോട്ടയം ജില്ലാ സെമിനാർ നാളെ

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കോട്ടയം ജില്ലാ സെമിനാർ നാളെ നടക്കും. രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തും. അഞ്ഞൂറോളം ന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.

Advertisements

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികളെ സംബന്ധിച്ചും, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകളും ചർച്ചയും സെമിനാറിൽ ഉണ്ടായിരിക്കും.
സെമിനാറൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, ന്യൂന
പക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ
കമ്മിഷൻ അംഗം പി. റോസ, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമം എന്ത്?
എന്തിന്?’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫു
ദ്ദീൻ ഹാജി എന്നിവർ വിഷയാവതരണങ്ങൾ നടത്തും.

Hot Topics

Related Articles