പത്തനംതിട്ടയില്‍ തിയറ്ററില്‍ സംഘര്‍ഷം; പിന്നാലെ കോംപ്ലക്സിനു മുകളില്‍നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റര്‍ മരിച്ചു ; ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ട: തിയറ്റർ കോംപ്ലക്സിനു മുകളില്‍നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്.ഇന്നലെ രാത്രി ആയിരുന്നു സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആണ് കുടുംബത്തിന്റെ ആരോപണം.തിയറ്ററില്‍ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ തെന്നിവീണുവെന്നാണ് പൊലീസിന്റെ ഭാഷ്യം. താഴെ വീണ ഉടൻതന്നെ മരിച്ചു.

Advertisements

Hot Topics

Related Articles