കരിയർ ഗൈഡൻസ്‌ സെമിനാർ 28ന്; കുമരകം ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വേദിയാകും

കരിയർ ഗൈഡൻസ്‌ സെമിനാർ 28ന്
കുമരകം ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കും. കവയിത്രിയും അധ്യാപികയുമായ സുനിത P M ( ഹെഡ്മിസ്ട്രസ് GHSS കുമരകം) സെമിനാർ ഉദ്ഘാടനം ചെയ്യും. SSLC, CBSE, PLUSTWO വിജയികൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിലേക്ക് ദിശ തെളിക്കാൻ കുമരകത്തെ ജീവകാരുണ്യ സംഘമായ ചങ്ങാതിക്കൂട്ടമാണ് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക്‌ രാജ്യത്തിനകത്തും പുറത്തും പഠിക്കാനും തൊഴിൽസാധ്യതകളുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാനും അവസരങ്ങൾ ഉണ്ടെങ്കിലും ശരിയായ വഴി തെരഞ്ഞെടുക്കുന്നതിൽ പലരും പരാജയപ്പെടുകയാണ്‌.

Advertisements

ഈ പ്രതിസന്ധി പരിഹരിക്കാനും അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കാനും കരിയർ ഗൈഡൻസ്‌ സെമിനാർ പ്രയോജനപ്പെടും. കരിയർ രംഗത്തെ വിദഗ്‌ധനായ പാലാ സെന്റ്‌തോമസ്‌ കോളേജിലെ റിട്ട. വൈസ്‌പ്രിൻസിപ്പൽ പ്രൊഫ. ടോമി ചെറിയാൻ (കരിയർ ഡ്രീംസ് കോളേജ് പാലാ) ആണ്‌ സെമിനാർ നയിക്കുന്നത്‌. കുട്ടികൾക്ക്‌ സൗജന്യമായി പങ്കെടുക്കാമെന്ന് ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് കെ ടി രഞ്ജിത്തും സെക്രട്ടറി കെ ആർ രാജേഷും അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 94473 55377 ഈ നമ്പരിൽ ബന്ധപ്പെടാം.

Hot Topics

Related Articles