പോസ്റ്റല്‍ വോട്ടിലൂടെ “പഞ്ഞിക്കിട്ട്” സര്‍ക്കാര്‍ ജീവനക്കാര്‍; ‘ പേടിച്ച്‌ മുട്ടിടിച്ച’ സര്‍ക്കാര്‍ ശമ്പള കമ്മീഷനെ നിയമിക്കാന്‍ ആലോചന തുടങ്ങി

ജീവനക്കാരെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം അധികാരത്തില്‍ വന്നവര്‍ എന്ന പദവിയിലേക്ക് കാലെടുത്തു വെച്ച ഇടതുസര്‍ക്കാര്‍, ആ ചീത്തപ്പേര് നെറ്റിയില്‍ തറയ്ക്കാതിരിക്കാന്‍ പൊടിക്കൈകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.ഇതിന്റെ ഭാഗമായി ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്. 2024 ജൂലൈ 1 മുതല്‍ പ്രാബല്യം ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് ഇതുവരെ കമ്മീഷനെ പോലും നിയമിക്കാത്തതും ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ 3 വര്‍ഷമായി ലഭിക്കാത്തതും ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായി എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

Advertisements

സര്‍ക്കാര്‍ ജീവനക്കാരെ പിണക്കിക്കൊണ്ടുള്ള പോക്ക്, അത്ര പന്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളാണ് സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇത് സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തെ അരക്കിട്ടുറപ്പിക്കുകയാണ്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പിന്‍തിരിഞ്ഞു നിന്നാല്‍, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിയെ മഷിയിട്ടു നോക്കാന്‍പോലും കാണില്ലെന്നുറപ്പാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിന്റെ ദൃഷ്ടാന്തങ്ങളാണ് പോസ്റ്റല്‍ വോട്ടില്‍ പിന്നോക്കം പോയതിലൂടെ സര്‍ക്കരിന് മനസ്സിലാക്കിക്കൊടുത്തത്. ശമ്ബള പരിഷ്‌കരണ റിപ്പോര്‍ട്ട് ലഭിച്ച്‌ അത് നടപ്പാക്കുന്ന മുറക്കേ സാമ്ബത്തിക ബാധ്യത വരൂ എന്നതിനാല്‍ ഖജനാവിന് ക്ഷീണം ഉണ്ടാകുന്നില്ല എന്നതാണ് ആകെയുള്ള ആസ്വാസം. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് തൊട്ട് മുന്‍പ് നടപ്പിലാക്കിയാല്‍ അടുത്ത സര്‍ക്കാരിന്റെ ബാധ്യതയായി അത് മാറും. ഒന്നാം പിണറായി സര്‍ക്കാര്‍ 2021 ഫെബ്രുവരിയോടെയാണ് ശമ്പള പരിഷ്‌കരണം നടത്തിയത്.

അതേ മാതൃകയില്‍ 2026 ഫെബ്രുവരിയില്‍ ശമ്പള പരിഷ്‌കരണം നടത്താനാണ് നീക്കം നടത്തുന്നത്. 5 വര്‍ഷം കൂടുമ്പോഴുള്ള ശമ്ബളം പരിഷ്‌കരണം നടപ്പാക്കി എന്ന് സര്‍ക്കാരിന് ഇതിലൂടെ അവകാശപ്പെടാനുമാകും. ശമ്ബളത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കുമെന്നാണ് സൂചന. സംഘടിത വിഭാഗക്കാരായ ജീവനക്കാരേയും പെന്‍ഷന്‍കാരേയും ഇതിലൂടെ കൂടെ നിര്‍ത്താം എന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

Hot Topics

Related Articles