സഞ്ജുവിന് വേണ്ടി ശബ്ദമുയർത്തി സഞ്ജയ് ; ഇന്ത്യ ദുബെയ്ക്ക് പകരം സഞ്ജുവിന് അവസരം നൽകണമെന്ന് സഞ്ജയ് മഞ്ജരേക്കർ

ന്യൂസ് ഡെസ്ക് : ഇന്ത്യൻ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിൻ്റെ സ്ഥാനം സംബന്ധിച്ച്‌ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ തന്‍റെ നിലപാട് വ്യക്തം ആക്കി. അയർലൻഡിനെതിരായ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്നും സാംസണെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ അടുത്ത മല്‍സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സഞ്ചുവിന് സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നും സന്‍ജയ് വ്യക്തം ആക്കി.

Advertisements

‘ഇപ്പോള്‍ ഉള്ള സഞ്ജു അദ്ദേഹത്തിന്റെ കരിയര്‍ പീക്കില്‍ ആണ്.ദൂബെക്ക് പകരം സഞ്ജുവിന് അവസരം നല്കണം.ദൂബെയുടെ ബോളിങ് ഇല്ല എങ്കില്‍ എന്തു കൊണ്ടും സഞ്ജു എത്രയോ മികച്ച ബാറ്റര്‍ ആണ്.കറക്റ്റ് ടൈമിംഗ്,സമയം എടുത്ത് ബാറ്റ് വീശല്‍ എന്നിങ്ങനെയുള്ള ക്വാളിറ്റി താരത്തിനെ മാറ്റി നിര്‍ത്തുന്നു.പാക്കിസ്താന്‍ പോലുള്ള ടീമിനെതിരെ എതിരെ സഞ്ജുവിന്‍റെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യും.’മഞ്ജരേക്കർ ഈഎസ്പിഎന്‍ ഇന്‍ഫോയോട് പറഞ്ഞു.മഞ്ജരേക്കറുടെ വികാരം പ്രതിധ്വനിച്ച്‌, മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ആൻഡി ഫ്‌ളവറും സാംസണ്‍ ഇന്ത്യൻ ഇലവനില്‍ കളിക്കുന്ന ആശയത്തെ പിന്തുണച്ചു.

Hot Topics

Related Articles